300 കിലോയോളം തൂക്കം; വമ്പൻ തിരണ്ടിയെ വലയിലാക്കി പൊന്നാനി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികൾ
April 8, 2023
പൊന്നാനി: 300 കിലോയോളം തൂക്കം വരുന്ന കൂറ്റന്‍ തിരണ്ടി മൂനിനെ വലയിലാക്കി മത്സ്യത്തൊഴിലാളിക. പൊന്നാനി ഹാര്‍ബറിലെ മത്സ്യബന്ധന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് കൂറ്റന്‍ തിരണ്ടി വലയില്‍ കുരുക്കി കരയില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ കരയിലെത്തിയ ഫിഷിങ്ങ് ബോട്ടിനാണ് മത്സ്യം ലഭിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് ഇത് പോലെ മറ്റൊരു ഫൈബര്‍ വള്ളത്തിന് കിലോയുടെ അടുത്ത് തൂക്കം വരുന്ന കട്ട കൊമ്പനെ ലഭിച്ചിരുന്നു.ഈ വര്‍ഷം പൊന്നാനി ഹാര്‍ബറില്‍ ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലിയ തിരണ്ടിയാണിതെന്ന് തൊഴിലാളികള്‍ പറയുന്നു. പൊതുവെ കാര്യമായ തോതില്‍ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരം വലിയ മത്സ്യങ്ങള്‍ ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടന്ന് തൊഴിലാളികള്‍ പറയുന്നു. ഇത്തരം വലിയ മത്സ്യങ്ങളുടെ പ്രത്യേകത മറ്റു ഇറച്ചികള്‍ക്ക് സമാനമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരം മത്‌സ്യങ്ങള്‍ പൊന്നാനിക്ക് പുറത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്യാറുള്ളത്. മാര്‍ക്കറ്റുകളില്‍ കിലോ 300 രൂപയ്ക്ക് മുകളില്‍ വില്‍പന നടത്താറുണ്ടന്ന് നാട്ടുകാര്‍ പറയുന്നു. മത്സ്യം വലിയ തുകക്ക് ലേലം ചെയ്തു കൊണ്ടുപോയി.500 കിലോ തൂക്കമുള്ള കൂറ്റന്‍ കട്ട കൊമ്പനെയാണ് നേരത്തെ മത്സ്യത്തൊഴിലാകള്‍ വലയിലാക്കിയത്. പൊന്നാനി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളാണ് കൂറ്റന്‍ മീനിനിനെ വലയിലാക്കിയത്. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് കട്ട കൊമ്പനെ വലയില്‍ കുരുക്കി കരയില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം പൊന്നാനി ഹാര്‍ബറില്‍ ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലിയ മത്സ്യമായിരുന്നു കട്ടക്കൊമ്പനെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്.