KERALA
30 ചാക്കുകളിലായി 22,800 പാക്കറ്റുകള്‍; പാലക്കാട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി
![](https://edappalnews.com/wp-content/uploads/2023/07/download-15-2.jpg)
![](https://edappalnews.com/wp-content/uploads/2023/07/adc03980-dc41-44c9-a7a4-9eba7219120e-1024x986.jpg)
പാലക്കാട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. തൃക്കടീരയിലാണ് സംഭവം. വാനില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയിലേറെ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കാരാട്ടുകുര്‍ശ്ശി സ്വദേശി മുഹമ്മദ് ഫൈജാസി(35) നെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. 30 ചാക്കുകളിലായി 22,800 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും പ്രതിയെ സമാന കേസില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)