2023 ഏപ്രിൽ 17 നിഴലില്ലാ ദിനം ആഘോഷമാക്കി

▪️ഏപ്രിൽ 17 നിഴലില്ലാ ദിനം▪️
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊന്നാനി മേഖയുടെ ആസ്ട്രോണമി ഗ്രൂപ്പായ ” ലിറ്റിൽ മാഴ്സ് ” നിഴലില്ലാ ദിനപരിപാടി സംഘടിപ്പിച്ചു. എടപ്പാൾ BRC യിൽ വെച്ച് നടന്ന പരിപാടിയിൽ മേഖലാ സെക്രട്ടറി രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം V V മണികണ്ഠൻ, ജില്ലാ കമ്മിറ്റി അംഗം P സുധീർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരുമുക്കു മുപ്പതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. സുധീർ സ്വാഗതവും ലത ടീച്ചർ നന്ദിയും പറഞ്ഞു.
▪️പൊറൂക്കര യൂണിറ്റ്▪️
പൊറൂക്കര കേരള ശസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റും യാസ്പൊ ഗ്രന്ഥശാലാ ബാലവേദിയും സംയുക്തമായി യാസ്പൊ വായനശാലയിൽ നിഴലില്ലാ ദിന പരിപാടി സംഘടിപ്പിച്ചു. ശാസ്ത്ര പരീക്ഷങ്ങൾ നിഴൽ നിരീക്ഷണം എന്നിവയാണ് സംഘടിപിച്ചത്. പരിപാടി ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ജില്ലാ കൗൺസിൽ മെമ്പർ പി.പി. വാസുദേവൻ ക്ലാസിനു നേതൃത്വം നൽകി നേതൃസമിതി കൺവീനർ പി.പി. വിജയൻ ,യാസ്പൊ ട്രഷറർ അജിത ചന്ദ്രൻ, വായനശാല പ്രസിഡണ്ട് VTM കോയഎന്നിവർ സംസാരിച്ചു. മുരുകേശൻ സ്വാഗതവുംവിജി വിശ്വനാഥ് നന്ദിയും പറഞ്ഞു.അടുത്ത മാസം രണ്ട് ദിവസത്തെ ബാലവേദി ക്യാമ്പ് നടത്താനും തീരുമാനിച്ചു.
