EDUCATIONKERALA

ദേവധാർ ഹയർസെക്കൻഡറി സ്കൂളിൻറെഹൈടെക്കെട്ടിടം മന്ത്രി വി അബ്ദുറഹിമാൻഉദ്ഘാടനം ചെയ്തു

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
5.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഹൈസ്കൂൾ കെട്ടിടം
കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ
ഉദ്ഘാടനം ചെയ്തു.

മൊത്തം 32 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈടെക് പദ്ധതിയുടെ ഭാഗമായി ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്നത്. ഇതിൽ 13 കോടി രൂപ ചെലവഴിച്ച് ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി ബ്ലോക്ക് നിർമ്മാണം
പൂർത്തിയാക്കിയിരുന്നു.റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ഓഫീസ് റൂം, സ്റ്റാഫ് റൂം കമ്പ്യൂട്ടർ ലാബ്, പ്രധാനാധ്യാപകൻ്റെ റൂം
എന്നിവയ്ക്ക് പുറമെ 18 ക്ലാസ് റൂമുകളും പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷത
വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടിവ്
എഞ്ചിനിയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട്
അവതരിപ്പിച്ചു
വേദിയിൽ സർവീസിൽ നിന്ന് വിരമിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാറിനെയും സ്കൂളിൽ
നിന്നും വിരമിക്കുന്ന
അധ്യാപകരായ
ലുസി സെബാസ്റ്റ്യൻ,
വി വിജിലി എന്നിവരെയും
മന്ത്രി ആദരിച്ചു. അതോടൊപ്പം സംസ്ഥാന മേളകളിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു.
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക
ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി ,
താനൂർ ബ്ലോക്ക്പഞ്ചായത്ത് അംഗം വി. കാദർക്കുട്ടി
താനാളുർഗ്രാമ പഞ്ചായത്ത് അംഗം കെ.വി. ലൈജു ,
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.പി. രമേശ് കുമാർ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.വി. ശ്രീജ
താനൂർ ബി.പി.സി കെ കുഞ്ഞികൃഷ്ണൻ.
പ്രിൻസിപ്പൽ സി.ജെ. പ്രസാദ്,
പ്രധാനാധ്യാപിക
പി. ബിന്ദു,
പി.ടി.എ പ്രസിഡണ്ട്
പി.അജയ് കുമാർ
എസ് എം.സി ചെയർമാൻ ടി.പി. റസാഖ്,
ഇ.ജയൻ,
ഒ.സുരേഷ് ബാബു
കെ.കെ. പുരുഷോത്തമൻ
തുടങ്ങിയവർ
സംസാരിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി പുത്തൻ തെരു അങ്ങാടിയിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button