EDAPPALLocal news

1999ല്‍ കെ.എസ്.ആര്‍.ട്ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വലയിലാക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം: 1999ല്‍ ചങ്ങരംകുളത്ത് കെ.എസ്.ആര്‍.ട്ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് പോലിസ് വലയിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി യൂസിഫ് (38)നെയാണ് ചങ്ങരംകുളം പോലീസ് വര്ഷങ്ങള്ക്കുശേഷം പിടികൂടിയത്.1999ൽ പി.ഡി.പി.പി ആക്ട് പ്രകാരം അന്ന് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.നിരവധി മോഷണ കേസുകളിലും പ്രതിയാണ് ഇയാള്‍. കുറേകാലമായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിൽ സീനിയര്‍ സി പി ഓ ഉണ്ണികൃഷ്ണന്‍, സീനിയര്‍ സിപിഒ സുരേഷ്,സിപിഒ രാജേഷ്, സിപിഒ രാജു, സിപിഒ ഉദയകുമാര്‍ , എന്നിവരുടെ നേതൃത്യത്തില്‍ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. U/s 143,147,148,341,427, പി.ഡി.പി.പി.പി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button