19 വർഷമായി മുങ്ങിനടന്നിരുന്ന കൊലപാതക കേസ് പ്രതി മലംപാമ്പ് കണ്ണൻ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

2006 ൽ കാഞ്ഞിരക്കുറ്റിയിൽ വച്ച് യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊല ചെയ്ത് കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയായ മലംപാമ്പ് കണ്ണൻ ആണ് അന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങി 19 വർഷത്തിന് ശേഷം കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ ആയത്. മലംപാമ്പ് കണ്ണൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിമേഷ്
S/o ദാമോദരൻ, കൊക്കിനി( H), മണലൂർ, തൃശൂർ എന്നയാളെ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിൽ പെരിന്തൽമണ്ണയിൽ നിന്ന് കുറ്റിപ്പുറം SHO നൗഫലിന്റെ നിർദ്ദേശ പ്രകാരം Si സുധീറിന്റെ നേതൃത്വത്തിൽ CPO ജോൺസൺ, ഡ്രൈവർ CPO രഘുനാഥ് എന്നിവർ ചേർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്ന് പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ്ചെയ്തത്, പ്രതിക്കെതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്റ് ഉൾപ്പടെ പുറപ്പെടുവിച്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു സൂചനയും തരാതെ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന മലംപാമ്പ് കണ്ണനെ കുറ്റിപ്പുറം പോലീസ് വലയിലാക്കിയത്
