CHANGARAMKULAM

19 ആമത് കെ.പി.എസ്എ സഹോദയ കലോത്സവം ആദ്യ ദിന മത്സരങ്ങൾ പന്താവൂർ ഇർഷാദിൽ

ചങ്ങരംകുളം:-19 ആമത് കെ.പി.എസ്.എ സഹോദയ മത്സരങ്ങൾ പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിൽ നാളെ (ചൊവ്വ ) നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.ചങ്ങരംകുളം സർക്കിൾ ഇൻസ്പെക്ടർ ഷൈൻ ഉത്ഘാടനം ചെയ്യും. നാളെ പന്ത്രണ്ട് വേദികളിലായി പതിനഞ്ച് സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി വരുന്ന എഴുന്നൂറിലധികം കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും. സ്റ്റേജ് മത്സരങ്ങൾ ചെറവല്ലൂർ ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിൽ 10, 11 തീയ്യതികളിൽ നടക്കുമെന്നും ചെയർമാൻ AP അഷ്റഫ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ കൺവീനർ ജയൻ കമ്പ്രത്ത്, പ്രമോദ് തലാപ്പിൽ,കെപിഎസ്എ സ്റ്റേറ്റ് സെക്രട്ടറി ലത്തീഫ് പാണക്കാട് പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button