തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.ആടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം പെൻകാർക്ക് ലഭിച്ചു തുടങ്ങും. നിലവില്‍ മൂന്ന് ഗഡു പെൻഷനാണ് കൊടുക്കാൻ ഉണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
അടുത്ത ആഴ്ച മുതല്‍ പെൻഷൻ വിതരണം തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. ബാക്കിയുള്ള തുക അടുത്ത സാമ്ബത്തിക വർഷത്തില്‍ കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തില്‍ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരില്‍നിന്ന് ലഭിക്കുന്നത്.
കേരളത്തില്‍ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കള്‍ക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബർ മുതല്‍ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് കേന്ദ്ര സർക്കാർ തിരികെ നല്‍കാതെ കുടിശികയാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി.തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച്…
നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ…
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം…
തവനൂർ : കേരള സർക്കാർ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ…
എടപ്പാൾ: ഗ്രാമപ്പഞ്ചായത്തിന്റെ രണ്ടുദിവസത്തെ സാഹിത്യോത്സവം എടപ്പാൾ ജി.എം.യു.പി. സ്‌കൂളിൽ സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത്…
വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുള്ള അലോക്‌നാഥനാണ് മരിച്ചത്.വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുകളുണ്ട്. പോലീസ് സ്ഥലത്ത് എത്തി…