Categories: KERALA

മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര’; മാര്‍ച്ച് ഒന്ന് മുതല്‍ ഓട്ടോയില്‍ സ്റ്റിക്കർ പതിക്കണം

&NewLine;<p class&equals;"wp-block-paragraph"><em>കൊച്ചി<&sol;em> &colon; ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ &lpar;യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കുന്ന മീറ്റര്‍&rpar; പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറിന്റെ സര്‍ക്കുലര്‍&period; ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവര്‍മാരുമായി പതിവായി സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മോട്ടോര്‍ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ&period;പി&period; മത്ത്യാസ് ഫ്രാന്‍സിസ് സമര്‍പ്പിച്ച നിര്‍ദ്ദേശമാണ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നത്&period; ദുബായിയില്‍ ഓട്ടോറിക്ഷകളിലെ യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്താല്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്രസൗജന്യം&lpar; &&num;8216&semi;If the fare meter is not working&comma; journey is free&&num;8217&semi;&rpar;എന്ന സ്റ്റിക്കര്‍ യാത്രക്കാരന് ദൃശ്യമാകും വിധം പതിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് റോഡ്‌സുരക്ഷാ നിയമങ്ങളില്‍ നിര്‍ദേശമുണ്ട്&period; കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോകളിലും &&num;8221&semi;യാത്രാവേളയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം&&num;8221&semi; എന്ന് മലയാളത്തിലും &&num;8216&semi;If the fare meter is not engaged or not working&comma; your journey is free&&num;8217&semi; എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം&period; അല്ലെങ്കില്‍ ഇതേ സ്ഥാനത്ത് ഇരുണ്ട പാശ്ചാത്തലത്തില്‍ വെള്ള അക്ഷരത്തില്‍ വായിക്കാന്‍ കഴിയുന്ന ഫോണ്ട് വലുപ്പത്തില്‍ എഴുതി വയ്ക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓട്ടോയാത്രയ്ക്കിടയിലെ അമിത നിരക്ക് ഈടാക്കല്‍ സംബന്ധിച്ച പരാതികള്‍ ചില ഇടങ്ങളില്‍ വര്‍ധിക്കുന്നതിനാല്‍ ദുബായിയില്‍ സര്‍ക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോകളില്‍ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കര്‍ സമ്പ്രദായം കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു കെ&period;പി മത്ത്യാസിന്റെ നിര്‍ദ്ദേശം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ 24- ന് ചേര്‍ന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയുമായിരുന്നു&period; സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ തുടര്‍ന്നുള്ള ഫിറ്റ്‌നസ് സിര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും&period; ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകള്‍ ടാക്‌സി സര്‍വീസ് നടത്തിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ആകുന്നതിനുള്ള വ്യവസ്ഥകളിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും&period; പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ ഉറപ്പു വരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജുചകിലം അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു&period; സ്റ്റിക്കര്‍ പതിക്കാതെ ടെസ്റ്റിന് എത്തുന്ന ഓട്ടോകളെ പരിഗണിക്കേണ്ടതില്ലെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ക്കും ജോയിന്റ് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നിര്‍ദേശമുണ്ട്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 days ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 days ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

4 days ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

4 days ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

4 days ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

4 days ago