KERALASPORTS

കലിപ്പടക്കി കപ്പടിക്കാൻ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് കലാശപ്പോരാട്ടം ഇന്ന്; ആവേശത്തിൽ ആരാധകർ

6 വർഷങ്ങൾക്കു ശേഷം മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഐഎസ്എലിൽ കാണികളെ അനുവദിക്കുന്നില്ലെങ്കിലും ഇത്തവണ ഫൈനലിൽ ആരാധകർക്ക് പ്രവേശനമുണ്ട്. ഈ മാസം 20ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഒഴുകിയെത്തുമാണ് കരുതപ്പെടുന്നത്.

ഞായറാഴ്ചത്തെ ഫറ്റോർഡ എങ്ങനാവുമെന്നെതിൻ്റെ സാമ്പിൾ ജംഷഡ്പൂരിനെതിരായ സെമിഫൈനലുകൾ പ്രദർശിപ്പിച്ച ഫാൻ പാർക്കുകളിൽ കണ്ടു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ പരിസരത്തും കോഴിക്കോട് ബീച്ചിലും സംഘടിപ്പിച്ച ഫാൻ പാർക്കുകളിൽ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. ആർപ്പുവിളിച്ചും ആരവമുയർത്തിയും പടക്കം പൊട്ടിച്ചും അവിടെ ഒരുമിച്ചുകൂടിയ മഞ്ഞ സാഗരം ഫൈനലിൽ ഫറ്റോർഡയുടെ ഗാലറിയെ തീപിടിപ്പിക്കും.

6 വർഷങ്ങൾക്കു ശേഷം ഫൈനലിലെത്തിയത് മാത്രമല്ല. ഗ്രൂപ്പ് ഘട്ടത്തിലും അതിനു മുൻപ് നടന്ന പ്രീസീസണിലും തകർക്കാൻ കഴിയാത്ത ഉരുക്കുകോട്ട തകർത്താണ് ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനമെന്നതും സ്പെഷ്യലാണ്. പ്രീ സീസണിൽ രണ്ട് തവണ ജംഷഡ്പൂരുമായി ഏറ്റുമുട്ടിയപ്പോൾ ആദ്യത്തെ കളി മടക്കമില്ലാത്ത 3 ഗോളിന് ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. രണ്ടാമത്തെ കളിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇത് നേരെ തിരിഞ്ഞു. ആദ്യ മത്സരത്തിൽ 1-1 സമനില. രണ്ടാം പാദ മത്സരം കൊവിഡ് ഇടവേളയ്ക്ക് ശേഷമായിരുന്നു. ആ കളിയിൽ മടക്കമില്ലാത്ത 3 ഗോളുകൾക്ക് ജംഷഡ്പൂർ വിജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button