KERALA

13 ഇനം സബ്സിഡി നിരക്കിൽ, മറ്റ് ഉൽപ്പന്നങ്ങൾ 40 ശതമാനം വരെ വിലക്കുറവിൽ; കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു.
1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്‌മസ്‌ ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക.
സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന നടത്തുക. ക്രിസ്മസ് – പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന്‌ ചെയർമാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button