പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി
വളാഞ്ചേരി: സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ എറണാകുളത്ത് നിന്ന് പിടികൂടി. അസം മുരുകാവ് സ്വദേശി റബ്ബൽ ഇസ്ലാമാണ് (28) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. വൈക്കത്തൂരിലെ അടച്ചിട്ട വീട്ടിൽ എന്ന സാധനങ്ങൾ മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
വിലങ്ങഴിച്ചപ്പോൾ ഒരു കൈയിലെ വിലങ്ങുമായി പ്രതി രക്ഷപ്പെടുകയായിരുന്നു പിന്നീട് ബസ്സിൽ എറണാകുളത്തേക്ക് രക്ഷപ്പെട്ട പ്രതി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ തങ്ങി. കോതമംഗലം മണിക്കീണറിൽ പ്രതിയുടെ മാതാവ് ജോലി ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പകൽ സമയങ്ങളിൽ കറങ്ങി നടണ് അടച്ചിട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കും