സൗദി ലുലു ഹൈപ്പര്‍ പതിമൂന്നാം വാര്‍ഷികം; വിതരണം ചെയ്യുന്നത് 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍


സൗദിയിലെ ലുലു ഹൈപ്പര്‍ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മരുഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദില്‍ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ലുലു സൂപ്പര്‍ ഫെസ്റ്റ് ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചത്.
നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ ലുലു സൂപര്‍ഫെസ്റ്റ് ആഘോഷിക്കും. നറുക്കെടുപ്പുകള്‍, വിനോദ പരിപാടികള്‍ എന്നിവയാണ് പ്രത്യേകത. നറുക്കെടുപ്പില്‍ വിജയിക്കുന്ന 13 പേര്‍ക്ക് 13 ഫോര്‍ഡ് ടെറിട്ടറി എസ്.യു.വി കാറുകള്‍ സമ്മാനിക്കും. അര്‍ജന്റീനക്കെതിരെ സൗദി വിജയം നേടിയതിന്റെ ആഹ്ലാദസൂചകമായി ഒരു കാര്‍ കൂടി ഉള്‍പ്പെടുത്തി 14 കാറുകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും.
ഡിജിറ്റല്‍ നറുക്കെടുപ്പുവഴിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഷോപ്പിംഗിന് ശേഷം ലഭിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്ലൈഡറുകളില്‍ ആകാശത്ത് പറക്കാന്‍ അവസരം ഒരുക്കിയാണ് ലുലു സൂപ്പര്‍ ഫെസ്റ്റ് സമ്മാനങ്ങള്‍ പ്രകാശനം ചെയ്തത്. വിതരണക്കാരും ബ്രാന്‍ഡ് അംബാസഡര്‍മാരും പങ്കെടുത്തു.
സൗദി ലുലു സ്‌റ്റോറുകളുടെ വിജയം ഉജ്ജ്വലമാണ്. ഇതിന് ലുലു ടീമിനോടും ഉപഭോക്താക്കളോടും വിതരണക്കാരോടും കടപ്പെട്ടിരിക്കുന്നുവെന്ന് സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു.













