ഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo മൊബൈല്‍ ആപ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൗരന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാകും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വർധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും മരുന്നകള്‍ വാങ്ങാന്‍ സാധിക്കും. ഡോക്ടറുടെ സേവനം ഉറപ്പിക്കാനും, അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കുന്നു.
സമീപ ഭാവിയില്‍ ഒ.പി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ സാധിക്കുന്നു. ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ലഭ്യമാകുന്നു. ഈ ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില്‍ പോലും സേവനങ്ങള്‍ നല്‍കാനും കഴിയും.
(m-Homoeo ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.)
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…