CHANGARAMKULAM

ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്.

ചങ്ങരംകുളം:ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണമെന്നും സർവീസ് മേഖലയിലെ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി ട്രസ്റ്റ് കോട്ടയം ഗാന്ധി സ്ക്വയറിൽ ധർണ സംഘടിപ്പിച്ചു.ചെയർമാൻ കെ സി ജോൺ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സംസ്ഥാന വൈസ് ചെയർമാൻ ഒ എസ് സജീവൻ അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി സലീഷ് കുമാർ, സംസ്ഥാന ട്രഷറർ കെ നാസർ എന്നിവർ സംസാരിച്ചു.മേഖല കോഡിനേറ്റർമാരായ രാജു, മണിമേഘല, സി വി ഗീതു എന്നിവർ സംസാരിച്ചു. ട്രസ്റ്റ് കൺവീനർ സൗമ്യ സലാം സ്വാഗതവുംസംസ്ഥാന ജോയിന്റ് സെക്രട്ടറി ജോളി ജോസഫ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button