CHANGARAMKULAM
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ചങ്ങരംകുളത്ത് സ്‌പീഡ് ബാരിയറുകൾ; പ്രതിഷേധവുമായി പൗരസമിതി

ചങ്ങരംകുളം: ഹൈവേകളിൽ സ്‌പീഡ് ബാരിയറുകൾ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിരന്തരം ലംഘിക്കുന്ന കാഴ്‌ചയാണ് ഒട്ടുമിക്ക ഹൈവേകളിലും നമുക്ക് കാണാൻ കഴിയുക. നിയമത്തെ സംബന്ധിച്ചും പൊതുസമൂഹ നൻമക്ക് വേണ്ടി കോടതികൾ നടത്തുന്ന ഉത്തരവുകൾ സംബന്ധിച്ചും പൊതുസമൂഹത്തിനുള്ള അറിവില്ലായ്‌മ ഉപയോഗപ്പെടുത്തി വ്യാപകമായി നടത്തുന്ന നിയമലംഘനമാണ് ഹൈവേകളിൽ കാണുന്ന സ്‌പീഡ് ബാരിയറുകൾ. പരസ്യങ്ങൾ പതിച്ചുള്ള സ്‌പീഡ് ബാരിയറുകൾ വാഹനമോടിക്കുന്ന വ്യക്‌തികളുടെ ശ്രദ്ധമാറ്റുമെന്ന നിരീക്ഷണവും നിരവധി കോടതികൾ നടത്തിയിട്ടുണ്ട്.
