EDAPPAL

ഹെൽത്തി കേരള തവനൂർ മണ്ഡലതല ക്യാമ്പയിൻ സംഘടിപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലതല ഹെൽത്തി കേരള ക്യാമ്പയിൻ എടപ്പാൾ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്നു. കെ. ടി ജലീൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരള, മലപ്പുറം ഭാരതീയ ചികിത്സാ വകുപ്പ് എന്നിവ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. യോഗ ഡാൻസ്, മെഡിക്കൽ ക്യാമ്പ്, ഹെൽത്ത് കാർഡ് വിതരണം, ഹെൽത്തി ഫുഡ് എക്സ്പോ, ഔഷധസസ്യ പ്രദർശനം, സൗജന്യ രക്ത പരിശോധന, സ്പോട്ട് ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: ആർ.ഗായത്രി അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജിമോൾ പാലത്തിങ്കൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡൻറ് എ.പി. വിമൽ ഹെൽത്ത് കാർഡ് വിതരണം നിർവഹിച്ചു. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button