GULF

ഹൃദയാഘാതം; മലപ്പുറം എടപ്പാള്‍ സ്വദേശി അബഹയില്‍ നിര്യാതനായി വട്ടംകുളം ഏലിയപ്രകുന്ന് മരക്കാരകത്ത് കണ്ടരകാവില്‍ മുഹമ്മദ് കബീര്‍ ആണ് മരിച്ചത്.

ദമാം | ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാള്‍ സ്വദേശി മലയാളി സഊദിയിലെ അബഹയില്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കോസ്റ്റര്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന എടപ്പാള്‍ വട്ടംകുളം ഏലിയപ്രകുന്നത്തെ മരക്കാരകത്ത് കണ്ടരകാവില്‍ അബ്ദുല്ലക്കുട്ടി, ആമിനക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് കബീര്‍ (49) ആണ് മരിച്ചത്.

ഈദുല്‍ ഫിത്വര്‍ അവധിയില്‍ ജുബൈലില്‍ നിന്നും മലയാളി കുടുംബങ്ങളുമായി അബഹയിലേക്ക് യാത്ര തിരിച്ചതായിരുന്നു. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടന്‍ മരണപ്പെടുകയും ചെയ്തു. ഭാര്യ: റജില. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അബഹയിലെയും കിഴക്കന്‍ പ്രവിശ്യയിലെയും സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button