തിരുവോണനാളിൽ കളക്ട്റേറ്റിന് മുന്നിൽ പട്ടിണി സമരം; അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകണമെന്ന്; സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ച് നിലമ്പൂരിലെ ആദിവാസികൾ..!

ഓണാഘോഷങ്ങളുടെ സന്തോഷത്തിനിടെ, മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നിലമ്പൂരിലെ ആദിവാസികൾ പട്ടിണി സമരം നടത്തി. സർക്കാർ പ്രഖ്യാപിച്ച ഭൂമി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ ഓണനാളിലും അവർ സമരം തുടർന്നത്.
അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി ഇവർ സമരത്തിലാണ്. 2009-ലെ സുപ്രീം കോടതി വിധി പ്രകാരം കൃഷിഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് 2018 മുതൽ നിലമ്പൂരിലെ 60 ആദിവാസി കുടുംബങ്ങൾ സമരത്തിലായിരുന്നു. പിന്നീട് 2023 മെയ് 10-ന് സമരം നിലമ്പൂർ ഐടിഡിപി ഓഫീസിന് മുന്നിലേക്ക് മാറ്റി.
2014 മാർച്ചിൽ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിൽ, ഓരോ കുടുംബത്തിനും 50 സെന്റ്ഭൂമിആറ്മാസത്തിനകം നൽകുമെന്ന് അന്നത്തെ കളക്ടർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ആഉറപ്പ്പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ഇപ്പോൾ അവർ കലക്ടറേറ്റിനു മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചിരിക്കുന്നത്.
സ്വന്തം ഭൂമിക്കുവേണ്ടി ആദിവാസി സമൂഹം നടത്തുന്ന ഈ സമരം സമൂഹമനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുകയാണ്.
