Categories: MALAPPURAM

ഹൃദയങ്ങളിൽ വല കുലുക്കി മലപ്പുറംകാരി ഫിദയുടെ കിക്ക്

മലപ്പുറം:  മലപ്പുറത്തുകാർക്ക് കാൽപ്പന്തുകളി വലിയൊരു വാർത്തയ്ക്കുള്ള ഇടമല്ല. സർവ്വ സാധാരണമായ, അവരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒന്നു മാത്രമാണത്.  എന്നാൽ തട്ടമിട്ട പെണ്ണൊരുത്തി ഗോൾവല തുളച്ചപ്പോൾ കയ്യടിക്കാൻ മടിയില്ലാത്ത മിടുക്കരാണ് തങ്ങളെന്ന്, ഫുട്ബോൾ ഞങ്ങൾക്ക് വികാരമാണെന്ന് കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി അവർ തെളിയിച്ചു. 

തിരൂർക്കാട് എ എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മേലേ അരിപ്ര സ്വദേശിനിയുമായ ഫിദയുടെ കിക്ക് ഇന്ന് വലിയ തരംഗമാണ്.  റൊണോൾഡോ സ്‌റ്റൈലിൽ പോസ്റ്റിലേക്ക് കുതിച്ച പന്ത് ഗോളിയേയും മറികടന്ന് വല കുലുക്കി, അവൾ റൊണോ സ്റ്റൈൽ സെലിബ്രേഷനും നടത്തി. ഗ്രൌണ്ടിലെ ആവേശത്തിരയിളക്കം ഓരോ മലപ്പുറംകാരിലേക്കും പകരാൻ ഫിദയ്കക് സാധിച്ചു.  ഈ ആഘോഷം മലപ്പുറം ഏറ്റെടുത്തപ്പോൾ, അത് കേരളം മുഴുവൻ അറിഞ്ഞു. 

സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോൾ മത്സരത്തിലാണ് എതിർ ടീം തീർത്ത വാളിന് മുകളിലൂടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌റ്റൈലിൽ ഫിദയുടെ ഗോൾ പിറന്നത്.  അധ്യാപകരിലൊരാൾ പകർത്തിയ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാണ്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഉപജില്ലാ ജേതാക്കളായ സ്‌കൂൾ ടീം അംഗമായ ഫിദ കഴിഞ്ഞ വർഷത്തെ എൻഎംഎംഎസ് സ്‌കോളർഷിപ് ജേതാവാണ്.

അരിപ്ര ജുമാ മസ്ജിദിലെ ഖത്തീബ് മുട്ടുപ്പാറ ഷിഹാബ് മൗലവിയുടെയും ബുഷ്‌റയുടെയും മകളാണ് ഫിദ. ഫിദയുടെ വിഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക് പേജിൽ അപ് ലോഡ് ചെയ്തതോടെ ഫിദയ്ക്ക് അഭിനന്ദന പ്രവാഹമാണ്. നിരവധിപേരാണ് ഫിദയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകളുമായി എത്തുന്നത്.  ഫോൺകോളുകളും മെസേജുകളുമായി ഫിദയ്ക്ക് നേരിട്ടും ആശംസകൾ  എത്തുന്നുന്നുണ്ട്.

Recent Posts

തണൽ വാര്‍ഷികം:ഫെസ്റ്റിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടത്തി

മാറഞ്ചേരി :തണൽ 16-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള തണൽ ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കായുമുള്ള കലാ മത്സരങ്ങൾ തണൽ ആഡിറ്റോറിയത്തിൽ നടന്നു.കലാമത്സരങ്ങൾ…

11 minutes ago

ഇത് ചരിത്രം, എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി…

15 minutes ago

എൻ വി കുഞ്ഞുമുഹമ്മദിന് ജന്മനാടിൻറെ ആദരം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…

11 hours ago

പൊന്നാനി കർമ്മ റോഡിലെ ഫ്ളവർ ഷോ നാളെ അവസാനിക്കും പരിപാടി പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായെന്ന് സംഘാടകർ

പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട്‌ കിടപിടിക്കുന്ന…

11 hours ago

എടപ്പാളിൽ തിയേറ്റർജീവനക്കാർക്ക് നേരെ ആക്രമണം; പുതുപൊന്നാനി സ്വദേശികളായ ഏഴ് പേരെ പിടികൂടി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…

15 hours ago

പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…

17 hours ago