ഹിൽടോപ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കുറ്റിപ്പുറം : മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പൊന്നാനി എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ റാലി സ്കൂൾ ചെയർമാൻ സയ്യിദ് മുസ്‌തഫ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
തവനൂർ പഞ്ചായത്ത് മെമ്പർ സബിൻ ആശംസ അറിയച്ചു. മഞ്ചേരി സെന്ററിൽ വച്ച് നടന്ന പൊതുജന ബോധവൽക്കരണ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഭൗതിക ശാസ്ത്ര അധ്യാപകൻ ശ്രീജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
റാലിയിൽ വിദ്യാർത്ഥികൾ നിശ്ചല ദൃശ്യാവിഷ്കരണംതുടങ്ങി വിവിധ ഇനം ലഹരി വിരുദ്ധ സന്ദേശ പരിപാടികൾ അവതരിപ്പിച്ചു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ലഹരിവിരുദ്ധ റാലിക്ക് മറവഞ്ചേരി സെന്ററിൽ സമാപനം കുറിച്ചു. സ്കൂൾ ട്രഷറർ അഷ്‌റഫ് മറവഞ്ചേരി, വൈസ് പ്രിൻസിപ്പാൾ ചന്ദ്രിക ടീച്ചർ, അക്കാഡമിക് കോഡിനേറ്റർ സലീന ടീച്ചർ മാത്യു വർഗീ, ബിനോയ്, റഷീദ്, അനസ് എന്നിവർ പങ്കെടുത്തു.
