KUTTIPPURAM

ഹാജിമാർക്ക് മികച്ച സേവനം നൽകിയ പബ്ലിക് ഹെൽത്ത് നഴ്സായ രജിനിക്ക് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു.

കുറ്റിപ്പുറം :കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കുത്തിവെപ്പ് നൽകുന്നതിൽ മികച്ച സേവനം നടത്തിയ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് നഴ്സായ രജനിയെയാണ് കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ കോട്ടക്കൽ മണ്ഡലം കമ്മറ്റി ആദരിച്ചത്. കോട്ടക്കൽ മണ്ഡലത്തിൽ നിന്നും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന ഹാജിമാർക്ക് മുൻ മുൻകാലങ്ങളിൽ മലപ്പുറം ഗവൺമെൻറ് ആശുപത്രിയിൽ വെച്ചായിരുന്നു കുത്തിവെപ്പ് നടത്തിയിരുന്നത് .മൂന്നു വർഷത്തോളമായി മേൽ കുത്തിവെപ്പ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വെച്ചാണ് നടന്നുവരുന്നത്. ഇക്കാലയളവിൽ ഹാജിമാർക്ക് മികച്ച സേവനം നൽകിയതിനും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നതിനുമാണ് പബ്ലിക് ഹെൽത്ത് നഴ്സായ രജനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ വെച്ച് ആദരിച്ചത്. ചടങ്ങിൽ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ കോട്ടക്കൽ മണ്ഡലം ട്രെയ്നിങ് ഓർഗനൈസർമാരായ നസീർ തിരൂർക്കാട് , ഷാജു റഹ്മാൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ ഗവ: ആശുപത്രിയിലെ നഴ്സായ വിജിഷ സ്വാഗതം പറയുകയും നഴ്സായ ദിലി മോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പാക്സൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ നന്ദി പ്രസംഗം നടത്തുകയും ചെയ്തു. തനിക്ക് ലഭിച്ച അംഗീകാരത്തിന് അതീയായ സന്തോഷം മറുപടി പ്രസംഗത്തിൽ നഴ്സായ രജനി അറിയിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button