പരപ്പനങ്ങാടി
‘ഹലുവോണം’ ഒരുക്കി ഹമീദ്

പരപ്പനങ്ങാടി: ഹലുവ കൊണ്ടൊരു പൂക്കളം. പരപ്പനങ്ങാടി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൽ ഹമീദാണ് ഹലുവ കൊണ്ട് പൂക്കളം തീർത്ത് തിരുവോണത്തെ വരവേറ്റത്. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ഹമീദിന്റെ പത്നി ബീനാ ഹമീദിന്റെ സഹായത്തോടെയാണ് ഹലുവ കൊണ്ട് പൂക്കളം തീർത്തത്. വിവിധ വർണങ്ങളിൽ ഹമീദിന്‍റെ വീട്ടിലെത്തിയ തിരുനെൽവേലി ഹലുവയുടെ ചേരുവകളാണ് പൂക്കളമായി വിരിഞ്ഞത്. പൂക്കളം കാണാനെത്തിയവർക്ക് ഹമീദും ഭാര്യയും വീട്ടിലൊരുക്കിയ കട്ടനും ഹലുവയും നൽകി
