KERALA

ഹരിതകർമസേന ചില്ലും വീടുകളിൽച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്

തിരുവനന്തപുരം: ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തിൽ തദ്ദേശവകുപ്പ് ഡയറക്ട‌റാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്. ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു‌ ശേഖരണ കലണ്ടർ വീണ്ടും അച്ചടിച്ചു നൽകുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുൻകൂട്ടി അറിയിക്കണം.
പ്ലാസ്റ്റിക് ശേഖരിക്കാൻ മാത്രം വീടുകളിൽ നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ ആക്രിക്കാർക്കു കൊടുത്താൽ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്.

https://chat.whatsapp.com/HiWTdIRXFrQI0gIE3Y9Jxd

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button