PONNANI
ഹരിതകർമസേനാംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്യുന്നു

പൊന്നാനി : ഹരിതകർമസേനയ്ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും ഓണക്കോടിയും നൽകി നഗരസഭ. ഉത്സവബത്തയും ബോണസുമായി 6000 രൂപയും എല്ലാവർക്കും ഓണക്കോടിയും നൽകാൻ നഗരസഭാ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.നഗരസഭയിലെ 86 ഹരിതകർമസേനാംഗങ്ങൾക്ക് ഇത്തവണ ബോണസ് ലഭിക്കും. ബോണസ്, ഉത്സവബത്ത, ഓണക്കോടി എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.
ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർ ഷാഫി, ക്ലീൻ സിറ്റി മാനേജർ ദിലീപ്‌കുമാർ, ഹരിതകർമസേന സെക്രട്ടറി ജിഷ എന്നിവർ പ്രസംഗിച്ചു.
