ഹരിതം 2025′ കിസാൻ മേള ആരംഭിച്ചു
![](https://edappalnews.com/wp-content/uploads/2025/01/IMG-20250131-WA0017.jpg)
കൃഷി വകുപ്പും മലപ്പുറം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതം 2025 കിസാൻ മേളയുടെ ഉദ്ഘാടനം എം എസ് പി കമ്മ്യൂണിറ്റി ഹാളിൽ പി. ഉബൈദുള്ള എം എൽ എ നിർവഹിച്ചു. ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി. ആർ.വിനോദ് മുഖ്യാതിഥി ആയിരുന്നു . മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ.റഫീഖ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. കെ.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള ഫെബ്രുവരി ഒന്നിന് സമാപിക്കും.കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള എസ് എം എ എം ക്യാമ്പ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, വിള ആരോഗ്യ ക്ലിനിക്, മണ്ണ് പരിശോധനാ ലാബ്, കലാസന്ധ്യ, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വിപുലങ്ങളായ പരിപാടികളാണ് കിസാൻ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പ്രദർശനത്തിൽ പുഷ്പ ഫലവൃക്ഷതൈകൾ, പച്ചക്കറി തൈകൾ, വിത്തുകൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയുമായി 35 സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനീറ പൊറ്റമ്മൽ
കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റാബിയ ചോലക്കൽ,
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മുഹമ്മദലി , മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ കെ.മെഹനാസ്
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സഫിയ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
മേളയുടെ ഒന്നാം ദിവസം ‘പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായി പോഷക തളിക, പോഷക തോട്ടം ‘എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യൻ ഷൈജി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ (റിട്ട )ഒ കെ കൃഷ്ണനുണ്ണി എന്നിവർ സെമിനാർ നയിച്ചു. തുടർന്ന് വോയിസ് ഓഫ് നിലമ്പൂർ നയിച്ച ‘കലാസന്ധ്യ’ നടന്നു.
മേളയുടെ രണ്ടാം ദിവസമായ നാളെ (ജനുവരി 31)
‘മൂല്യവർദ്ധിത മേഖലയിലെ സാധ്യതകളും മെഷിനറികളും’ എന്ന വിഷയത്തിൽ സെമിനാറും വൈകിട്ട് ഗസൽ സെലിബ്രിറ്റീസ് സംഘടിപ്പിക്കുന്ന മുട്ടിപ്പാട്ടും നടക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)