ഹമാസിൻ്റെ പോരാട്ടവീര്യം വംശീയ ലോകക്രമത്തെ അതിജയിക്കുന്നത് – എസ്.ഐ.ഒ
മാറഞ്ചേരി: ഒന്നര വർഷത്തോളം നീണ്ടുനിന്ന ഇസ്രായേലിന്റെ വംശഹത്യാ പദ്ധതികളെ ചെറുത്തുനിന്നുകൊണ്ട് ഫലസ്തീന് വെടിനിർത്തൽ നേടിക്കൊടുക്കുകയും മാതൃകാപരമായി ബന്ധികൈമാറ്റം നടത്തുകയും ചെയ്യുന്നതിലൂടെ ഹമാസ്, നിലനിൽക്കുന്ന വംശീയ ലോകക്രമത്തെയും സയണിസ്റ്റ് അധിനിവേശ അജണ്ടകളെയും അതിജയിക്കുകയാണെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയംഗം ഷിബിലി മസ്ഹർ അഭിപ്രായപ്പെട്ടു. ‘പോരാട്ടങ്ങൾ വെറുതെയാവില്ല; വംശീയ വ്യവസ്ഥിതികൾ തകരും’ എന്ന തലക്കെട്ടിൽ മാറഞ്ചേരി എസ്.ഐ.ഒ ഏരിയ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ പ്രസിഡന്റ് സൈനുദ്ധീൻ ആലൂർ ആശംസ പ്രസംഗം നടത്തിയ പരിപാടിയിൽ എസ്.ഐ.ഒ വയനാട് ജില്ലാ സമിതിയംഗം ഷൈജൽ കാഞ്ഞിരമുക്ക് സമാപനം നിർവഹിച്ചു. എസ്.ഐ.ഒ മാറഞ്ചേരി ഏരിയ പ്രസിഡൻറ് നൗഷിർ അലി, സെക്രട്ടറി മുഹമ്മദ് ഹാഷിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.