റാപ്പ് സംഗീതലോകത്തെ പുതിയ തരംഗമാണ് മലയാളികൂടിയായ ഹനുമാൻകൈൻഡ്. ബിഗ് ഡോഗ്സ് എന്ന ഗാനത്തിലൂടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ തീർത്തു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ഗാനമാലപിച്ചു. ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബിഗ് ഡോഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ ഹനുമാൻകൈൻഡും സംഘവും അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാർ ഓരോരുത്തരെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതിൽ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ മോദി പറഞ്ഞത് ജയ് ഹനുമാൻ എന്നായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.ഹനുമാൻകൈൻഡിനൊപ്പം ആദിത്യ ഗാധ്‌വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞവർഷം ഖലാസി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തനായ കലാകാരനാണ് ആദിത്യ ഗാധ്‌വി.മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്. 2024 ജൂലൈ 10 നു പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗമാണ്. മാരുതി 800 കാറിലും യമഹ ബൈക്കുകളിലും നടത്തിയ മരണത്തെ വെല്ലുന്ന ഈ സ്റ്റണ്ട് കണ്ട് കണ്ണ് തള്ളിയവരാണ് പലരും. പൊന്നാനിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത വീഡിയോ ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ കല്‍മിയാണ് നിര്‍മ്മിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയാണ് ഹനുമാൻകൈൻഡ്.
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള മാർഗരേഖ ഇതുവരെ ലഭിക്കാത്തതിനാൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വഴി 70 വയസു കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം…
പട്ടാമ്പി : ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിങ് ബാരിയർ (ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിനായി പട്ടാമ്പിക്കും - പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള പാലത്തറ റയിൽവേ…
കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ…
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ്…
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.…
ചങ്ങരംകുളം:പൈപ്പ് ഇടാനായി റോഡ് പൊളിച്ച ഭാഗങ്ങള്‍ ടാര്‍ ചെയ്ത് പൂര്‍വ്വ സ്ഥിതിയിലാക്കാത്തത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ…