KERALA
കോട്ടപ്പടിയില്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍.
എറണാകുളം കോട്ടപ്പടിയില്‍ പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കേസില്‍ മകന്‍ അറസ്റ്റിലായി. കോട്ടപ്പടി അയിരൂര്‍ ഉപ്പുകണ്ടം സിജുവിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പിതാവ് ഗോപാലനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ ഗോപാലന്‍ ചികിത്സയിലാണ് .മദ്യപിച്ച് വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് സിജു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.