KUTTIPPURAMLocal news

ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവർന്ന അസം സ്വദേശികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

കുറ്റിപ്പുറം: തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശീകരിച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ ദമ്പതികളാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും. മൊബൈൽ ഫോൺ ബ്ലാക്ക് മെയിലിംഗിന് ചിത്രീകരിച്ച അശ്ലീല വീഡിയോകൾ , ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു, കുറ്റിപ്പുറം പോലീസ് SHO ഇൻസ്പെക്ടർ നൗഫൽ കെ യുടെ നിർദ്ദേശ പ്രകാരം പ്രിസിപ്പൽ എസ് ഐ എ എം യാസിർ ന്റെ നേതൃത്വത്തിലുള്ള എസ് ഐ ശിവകുമാർ, എ എസ് ഐ മാരായ സുധാകരൻ, സഹദേവൻ, SCPO മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ് CPO മാരായ സരിത, അനിൽകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button