Categories: MALAPPURAM

ഹജ്ജ്: വിമാനനിരക്ക് കുറയ്ക്കാൻ ഇടപെടുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രികർക്ക് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഹജ്ജിന് പോകുന്നവർക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കണ്ണൂരിലും നെടുമ്പാശേരിയിലും കുറവാണ്. കരിപ്പൂരിൽ നിരക്ക് കൂടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ട്. വിമാന കമ്പനികളുമായി ചർച്ചയും നടത്തി.

നിരക്ക് കുറയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രത്യേക സമയങ്ങളിൽ നിരക്ക് വർധിപ്പിച്ച് പ്രവാസികളെ പ്രയാസത്തിലാക്കുന്ന നടപടിയാണ് വിമാന കമ്പനികൾ സ്വീകരിക്കുന്നത്. കഴിഞ്ഞവർഷവും കരിപ്പൂരിൽ നിരക്ക് കൂടുതലായിരുന്നു. സംസ്ഥാന സർക്കാർ ഇടപെട്ടാണ് ഇതിന് പരിഹാരംകണ്ടത്. ഇത്തവണയും ബന്ധപ്പെട്ടവരെ ശക്തമായ എതിർപ്പ് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വർഗീയതയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ അപലപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെയുള്ള ജനകീയ കൂട്ടായ്മയാണ് താനൂരിൽ ഉയർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Recent Posts

117 പവന്റെ ‘കവർച്ചാനാടകം’ പൊലീസ് പൊളിച്ചത് ഇങ്ങനെ; ‘ഒറ്റ ക്ലിക്കിൽ’ ഹീറോയായി മുൻഷിർ

മഞ്ചേരി∙ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചു 117 പവൻ തട്ടിയെടുത്ത സംഭവം ജീവനക്കാരിലൊരാൾ ആസൂത്രണം ചെയ്ത നാടകം. സ്ഥാപനത്തിലെ…

2 hours ago

മലപ്പുറം സ്വദേശികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു

ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി - തിരുവില്വാമല പഞ്ചായത്തുകളെ…

2 hours ago

ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട;75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍

ബംഗലൂരു: കര്‍ണാടകയില്‍ 75 കോടിയുടെ മയക്കുമരുന്നുമായി രണ്ട് വിദേശവനിതകള്‍ പിടിയിലായി. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്കന്‍ വനിതകളാണ്…

2 hours ago

‘ഇത് രാസലഹരികൾക്കെതിരായ യുദ്ധം’; ‘എമ്പുരാൻ – യുണൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ്

ആന്റണി പെരുമ്പാവൂർ നിർമിച്ച് ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ…

2 hours ago

‘മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്’; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന അഭിപ്രായവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. ഒരു…

2 hours ago

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഇന്ന്; സമരം പൊളിക്കാൻ പരിശീലന പരിപാടിയുമായി സർക്കാർ

ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 36ാം ദിവസത്തിൽ. ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തുമെന്നാണ്…

2 hours ago