തിരൂർ

ഹജ്ജ് തീർഥാടകരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം: കെ.എൻ.എം മർകസുദ്ദ അവ

തിരൂർ: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ് തീർഥാടകർക്കുണ്ടായ യാത്രാ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് കെ.എൻ.എം മർകസുദഅവ മലപ്പുറം വെസ്റ്റ് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.
വെബ് സൈറ്റ് തുറക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള സമയ പരിധി അവസാനിച്ചിരിക്കേ തീർഥാടകരുടെ യാത്രാസാധ്യത മങ്ങിയ സാഹചര്യത്തിൽ ഉന്നതതല നയതന്ത്ര ചർച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും തീർഥാടകരുടെ ആശങ്കയകറ്റണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനിശ്ചിതത്വം ഒഴിവാക്കുന്നതിൽ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.
കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രൊഫ : ടി. ഇബ്രാഹീം അൻസാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന
വൈസ് പ്രസിഡൻ്റ് സി.മമ്മു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ
പി. സുഹൈൽ സാബിർ, ഡോ: സി.മുഹമ്മദ്, ടി. ആബിദ് മദനി, എ.ടി. ഹസൻ മദനി, ഡോ: എ.കെ. അബ്ദുൽ ഹമീദ് മദനി, സി.എൻ. നാസർ മദനി, കെ.പി. അബ്ദുൽ വഹാബ്, മജീദ് കുഴിപ്പുറം, ഹുസൈൻ കുറ്റൂർ, മജീദ് കണ്ണാടൻ, ഹാരിസ് കാവുങ്ങൽ , എം. സൈനുദ്ധീൻ, അബ്ദുൽ കലാം ഒറ്റത്താണി, പി. നിബ്രാസുൽ അമീൻ, നിബ്രാസുൽ ഹഖ് കുറ്റൂർ, പി. ജസീറ, പി. നാജിയ എന്നിവർ പ്രസംഗിച്ചു.

ടി.കെ. സുലൈമാൻ , എം.ടി. അയ്യൂബ്, കെ.കെ. മുഹമ്മദ് കുട്ടി, ജാഫർ അഞ്ചുടി, അഷറഫ് മദനി പട്ടിത്തറ, സി .ജബ്ബാർ, ഇഖ്ബാൽ വെട്ടം, ലത്തീഫ് കാടഞ്ചേരി, ബഷീർ വളാഞ്ചേരി എന്നിവർ മണ്ഡലം തല റിപ്പോർട്ട് അവതരിപ്പിച്ചു


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button