ഹജ്ജിനെത്തിയ വളാഞ്ചേരി സ്വദേശിയെ കാണാനില്ലെന്ന് പരാതി
![](https://edappalnews.com/wp-content/uploads/2023/07/PSX_20230720_141944.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230331-WA0126-1024x1024-1-2-1024x1024.jpg)
വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി സി എച്ച് മൊയ്തീൻ ചക്കുങ്ങൽ (72) ആണ് കാണാതായത്. ഹജ്ജ് കർമ്മങ്ങളെല്ലാം പൂർത്തിയാക്കി താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ റൂമിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. മക്കയിലെ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കാണാതായ വിവരം അറിയിച്ചിട്ടുള്ളത്. വിശുദ്ധ ഹജ്ജ് കർമ്മത്തിന് അവസാന വിമാന സർവീസിൽ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി മക്കയിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ എത്തിയതായിരുന്നു കാണാതായ മൊയ്തീൻ.
റൂമിൽ നിന്ന് പോയ സമയത്ത് രേഖകൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ഇന്നേക്ക് ഇദ്ദേഹത്തെ കാണാതായിട്ട് 14 ദിവസം കഴിഞ്ഞു. കൂടെയുള്ള ഗ്രൂപ്പ് അംഗങ്ങളും ഭാര്യയും ഉമ്മയും മദീനയിലേക്ക് പോയി. മക്കയിലെ വിവിധ ആശുപത്രികളിലും മിസ്സിംഗ് സെന്ററുകളിലും പോലീസ് സ്റ്റേഷനുകളിലും ത്വായിഫിലെ മാനസിക ആശുപത്രികളിലും തുടങ്ങി വിവിധയിടങ്ങളിൽ അന്വേഷണം നടത്തി. ഇദ്ദേഹം പ്രവാസിയായി സൗദിയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. റൂമിൽ വച്ച് മാനസിക അസ്വസ്ഥതകൾ ഉണ്ടായതായും പറയപ്പെടുന്നു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)