EDAPPAL

സർവ്വോദയമേളയ്ക്ക് ഉജ്വല തുടക്കം

എടപ്പാൾ :78-ാമത് സർവോദയ മേളക്ക് തവനൂർ കേളപ്പജി നഗറിൽ തിരി തെളിഞ്ഞു.മേളയുടെ തുടക്കംകുറിച്ച് കേളപ്പജിയുടെ ഭവനത്തിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണവും ഛായാചിത്ര ഘോഷയാത്രയും മേളാ വേദിയിൽ സംഗമിച്ചു.മേളാ ചെയമാൻ സി.ഹരിദാസിൽ നിന്ന് ദീപശിഖ കെ. രവീന്ദ്രനും കേളപ്പജിയുടേയും ഗാന്ധിജിയുടേയും ഛായാചിത്രങ്ങൾ അടാട്ട് വാസുദേവൻ, ടി.കെ.എ.അസീസ് എന്നിവരും ഏറ്റുവാങ്ങി.ഡോ.പി.ആർ.ജയൻ, എ.എം.രോഹിത്ത്, പ്രണവം പ്രസാദ്, എം.എം.സുബൈദ, ഉണ്ണികൃഷ്ണൻ പൊന്നാനി, പി.കോയക്കുട്ടി, യു.കെ. അഭിലാഷ്, ആർ. പ്രസന്നകുമാരി,വി.ആർ. മോഹനൻ നായർ, സുരേഷ് ജോർജ്, ഗോപാലകൃഷ്ണൻ കോലത്ത്, സലാം പോത്തനൂർ, ഉമ്മർ ചിറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

മേളയുടെ ഭാഗമായി ആരംഭിച്ച ഖാദി ഗ്രാമ വ്യവസായ പ്രദർശനം തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.സുനിത ഉദ്ഘാടനം ചെയ്തു. കെ.ജി. ബാബു അധ്യക്ഷത വഹിച്ചു. ടി.ശശിധരൻ,കെ.ജി. ജഗദീശൻ ,ഇ.എ.ബാലൻ, എം.കെ. ശ്യാം പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button