MALAPPURAM
സർവോദയപക്ഷ ഖാദിവിപണന മേള ഫെബ്രുവരി ഒൻപത് മുതൽ

മലപ്പുറം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ് സർവോദയ പക്ഷത്തോട് അനുബന്ധിച്ച് ഫെബ്രുവരി 9 മുതൽ 14 വരെ സർവോദയപക്ഷ ഖാദി വിപണന മേള 2022′ സംഘടിപ്പിക്കുന്നു.
ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വിൽപന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിലുള്ള മലപ്പുറം മുൻസിപ്പൽ ബസ്റ്റാന്റ് കെട്ടിടത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം ഖാദി സൗഭാഗ്യ, എടപ്പാൾ ഖാദി സൗഭാഗ്യ, താനൂർ ഖാദി സൗഭാഗ്യ, വടക്കുമുറി ഖാദി സൗഭാഗ്യ എന്നിവിടങ്ങളിലും വിവിധ ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.
സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ മേഖല, ബാങ്കിങ് ജീവനക്കാരും പൊതു ജനങ്ങളും ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ അറിയിച്ചു.
