സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ&period; 4500 രൂപയാണ് ബോണസായി ലഭിക്കുക&period; ബോണസിന് അർഹതയില്ലാത്തവർക്ക്‌ പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും&period; സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്&period; ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും&period; ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും&period; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർ ആയമാർ പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് ഇത് 1450 രൂപയായിരിക്കും ഉത്സവ ബത്ത&period;എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ&comma; പ്രതിപക്ഷ നേതാവ്&comma; ഡെപ്യൂട്ടി സ്പീക്കർ&comma; ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20&comma;000 രൂപ ലഭിക്കും&period; ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള&comma; ശമ്പളത്തിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടതുമാണ്&period;1- പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ&comma; 2- എല്ലാ വകുപ്പുകളിലെയും എൻഎംആർ&comma; സിഎൽആർ&comma; സീസണൽ വർക്കർമാർ&comma; കൃഷി ഫാമുകളിലെ സ്ഥിരം വർക്കർമാർ&comma; 3- സർക്കാർ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികൾ&comma; 4- പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ വർക്ക്‌ഷോപ്പുകളിലെ വർക്കർമാർ&comma; ആലപ്പുഴയിലെ ഡ്രെഡ്ജർ ആൻഡ് ഡ്രൈ ഡോക്കിലെ വർക്കർമാർ&comma; 5- കുടുംബാംസൂത്രണ വോളണ്ടിയർമാർ വർക്കർമാർ&comma; 6- അംഗൻവാടി വർക്കർമാർ&comma; ഹെൽപ്പർമാർ&comma; 7- കൃഷിവകുപ്പ്&comma; മൃഗസംരക്ഷണവകുപ്പ്&comma; ക്ഷീരവികസന വകുപ്പ് എന്നിവിടങ്ങളിലെ സ്ഥിരം അല്ലാത്ത വർക്കർമാർ&comma; ബന്ധപ്പെട്ട ലോക്കൽബോഡികൾ&comma; കൃഷിവകുപ്പ് എന്നിവിടങ്ങളിലെ കോക്കനട്ട് സ്‌പ്രേയിങ് വർക്കർമാർ&comma; 8- മൗണ്ടഡ് പോലീസ് വിങ്ങിലെ ഗ്രാസ് കട്ടർമാർ എന്നിവർക്ക് ആറായിരം രൂപയും ഓണം അഡ്വാൻസ് ആയി അനുവദിച്ചിട്ടുണ്ട്&period;ബോണസ്സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ പ്രാബല്യത്തിലുള്ള ശമ്പള സ്‌കെയിലുകളിൽ &lpar;11-ാം ശമ്പള പരിഷ്‌കരണം&rpar; 49&comma;275 രൂപ വരെയുള്ള തുകയോ പത്താം ശമ്പള പരിഷ്‌കരണ സ്‌കെയിലുകളിൽ 44&comma;462 രൂപ വരെയുള്ള തുകയോ 31-03-26-ൽ ആകെ ശമ്പളം ഉണ്ടായിരുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും &lpar;മന്ത്രിമാരുടെയും സ്പീക്കർ&comma; ഡെപ്യൂട്ടി സ്പീക്കർ&comma; പ്രതിപക്ഷ നേതാവ്&comma; ചീഫ് വിപ്പ് എന്നിവരുടെയും പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെ&rpar; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും 4&comma;500 രൂപ ബോണസ് അനുവദിച്ചു&period; മുകളിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പള പരിധിയിൽ വരുന്ന അർഹരായ ജീവനക്കാർക്ക് ഒരുമാസത്തെ വേതനം അല്ലെങ്കിൽ 4&comma;500 രൂപ ഇതിൽ ഏതാണോ കുറവ് ആ തുകയാണ് ബോണസ് ആയി അനുവദിക്കുക&period;പ്രത്യേക ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് വ്യത്യസ്ത നിരക്കിലുള്ള പ്രത്യേക ഉത്സവബത്തയ്ക്ക് അർഹതയുണ്ടായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ഡൽ‌ഹി: കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ്…

30 minutes ago

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം; ലുങ്കീവാല അധിക്ഷേപത്തിന് മറുപടി ‘വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം’

തൃത്താല : സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്താൻ ലുങ്കിയുടുത്തെത്തി വി.ടി. ബൽറാം എം.എൽ.എ. തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വി.ടി. ബൽറാം എം.എൽ.എ. ലുങ്കിയുടുത്ത്…

52 minutes ago

എഐസിസി ആസ്ഥാനത്ത് ‘വന്ദേമാതരം’ പൂർണ്ണമായി ആലപിച്ചു; വെട്ടിലായി കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: ഡൽഹിയിലെ എ.ഐ.സി.സി (AICC) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് കോൺഗ്രസിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. വന്ദേമാതരത്തിന്റെ…

3 hours ago

പുതുയുഗ കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് വന്ദേമാതരം ആലപിച്ചില്ല

എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ ഔദ്യോഗിക…

4 hours ago

80 -ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഇന്ത്യ

ന്യൂഡൽഹി : രാജ്യം ഇന്ന് എൺപതാംസ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലും…

4 hours ago

കുറ്റിപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നാടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ്…

17 hours ago