ചങ്ങരംകുളം: ചങ്ങരംകുളം സൗഹൃദ കൂട്ടായ്മ ചങ്ങരംകുളം ഗ്യാലക്സി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഇശൽ നിലാവ് പ്രൗഡമായി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാരംഗത്തെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പൊന്നാനി എം എൽ എ പി നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ, നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ,അഷ്‌റഫ് കോക്കൂർ, വി കുഞ്ഞുമുഹമ്മദ്, പിപി യൂസഫലി, പി വിജയൻ, സി എം യൂസഫ്, സുമേഷ്, മുസ്തഫ ചാലുപറമ്പിൽ, പി പി കാലിദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ചടങ്ങിൽ ഡോ. എ വി അബ്ദുൽ ജലീൽ ബദവി അൽ ഹാറൂനി,ഡോ. ഹഫീസ് റഹ്മാൻ, ഡോ. പർവീൺ ഹഫീസ്,കെ വി ഷക്കീർ ഐലക്കാട്, ഉമ്മർ കുറ്റിപ്പാല, വി ഷഹന, നിഷാദ്,ഡോ. സർ കൃഷ്ണൻ, കാദർ എന്നിവരെ ആദരിച്ചു.കമ്മിറ്റി ചെയർമാൻ ഷഫീക്ക് കാഞ്ഞിയൂർ സ്വാഗതം പറഞ്ഞു.കൊല്ലം ഷാഫിയും സംഘവും നയിച്ച ഇശൽ വിരുന്ന് ആസ്വാദകർക്ക് പുത്തൻ അനുഭവം നൽകി