PONNANI
സൗഹൃദ ഇഫ്താർ സംഗമം

പൊന്നാനി: എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. പൊന്നാനി RV ഹാളിൽ നടന്ന പരിപാടി എസ്ഡിപിഐ പൊന്നാനി മുനിസിപ്പാലിറ്റി പ്രസിഡണ്ട് പി പി സക്കീറിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പ്രസിഡൻറ് അൻവർ പാഴഞ്ഞി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി, TPO മുജീബ് വെൽഫെയർ പാർട്ടി, അബ്ദുറഹിമാൻ ഫാറൂഖിസമന്യയം,
ബിലാൽ കെ എസ് ടി യു ജില്ലാ സെക്രട്ടറി,
വി പി ഹംസക്കോയ പ്രവാസി, നിഷാദ് അബൂബക്കർ എസ്ഡിപിഐ മാറഞ്ചേരി പഞ്ചായത്ത് മെമ്പർ,
കുഞ്ഞൻ ബാവ മാസ്റ്റർ, റിഷാബ് എന്നിവർ പങ്കെടുത്തു.
മുൻസിപ്പൽ സെക്രട്ടറി മുത്തലിബ്, വൈസ് പ്രസിഡണ്ട് ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി, ജോ സെക്രട്ടറി അജ്മൽ, ഫൈസൽ ഈശ്വരമംഗലം സമദ് , ദുൽഖർ ഖാദർ, മുസ്തഫ, സത്താർ , എന്നിവർ നേതൃത്വം നൽകി.
