EDAPPALLocal news

സൗഹൃദത്തിന്റെ സന്ദേശവുമായി ഇഫ്താർ സംഗമം

എടപ്പാൾ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്‍ എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയും ഫ്രണ്ട്സ് ഫോറം എടപ്പാളും ചേര്‍ന്ന് നടത്തിയ ഇഫ്താർ സംഗമം സാഹോദര്യത്തിന്റെ സന്ദേശം പകർന്ന വേദിയായി മാറി. അംശക്കച്ചേരി വാദി റഹ്മ അങ്കണത്തിൽ നടന്ന സൗഹൃദ ഇഫ്താർ സംഗമം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി .പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ഫ്രണ്ട്സ് ഫോറം എടപ്പാൾ പ്രസിഡന്റ് അഡ്വ:കെ. പി. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. എടപ്പാൾ ഹോസ്പിറ്റൽസ് സി.ഇ.ഒ. ഡോ: കെ .കെ. ഗോപിനാഥൻ മുഖ്യാതിഥിയായി. അൻസാർ എഡ്യൂക്കേഷൻ ട്രസ്റ്റ് മെമ്പർ ഇ. എം. മുഹമ്മദ് അമീൻ റമദാൻ സന്ദേശം നൽകി.
അബ്ദുള്‍ ലത്തീഫ് കളക്കര,വാർഡ് മെമ്പർ മുനീറ നാസർ, സി .വി .മുഹമ്മദ് നവാസ്, ഇ. പി. രാജീവ്,ടി. മുനീറ, ശാരദ ടീച്ചർ , മുരളി മേലേപ്പാട്ട്, പി. ഹിഫ്സുറഹ്മാൻ, ഖലീൽ റഹ്മാൻ, ടി. വി. അബ്ദുറഹ്മാൻ, കമറുദ്ദീൻ, നാസർ സർദാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button