Local newsTHRITHALA
സൗത്ത് തൃത്താല മഹല്ല് ഖാളിയായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റു
![](https://edappalnews.com/wp-content/uploads/2023/07/download-3-20.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230717-WA0495-724x1024-2.jpg)
തൃത്താല : സൗത്ത് തൃത്താല മഹല്ല് ഖാളിയായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സൗത്ത് തൃത്താല പള്ളിയിൽ വച്ച് നടന്ന പരിപാടിയിലാണ് ബൈഅത്ത് ചടങ്ങ് നടന്നത്. സൗത്ത് തൃത്താല ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് പി. ടി. താഹിർ മഹല്ല് നിവാസികൾക്ക് വേണ്ടി ബയ്അത്ത് ചെയ്തു. മുൻകാലങ്ങളിൽ മഹല്ലിനു നേതൃത്വം നൽകിയ മുതിർന്ന അംഗങ്ങളെ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു. മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ ദാഇ, മഹല്ല് ജനറൽ സെക്രട്ടറി ഫൈസൽ മേലേതിൽ, എ. വി കരീം, വി പി മുഹമ്മദ്, എം പി ആലിപ്പു, എം പി മുഹമ്മദ്, യു. ടി താഹിർ, എ വി മുനീർ, കെ ഷാജി, കെ. വി കുഞ്ഞാവ, ടി. ഗഫൂർ, ടി അബു, വി. വി ബാവ, എം പി യുസഫ്, പത്തിൽ കുഞ്ഞുട്ടി എന്നിവർ സംബന്ധിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)