Local newsPONNANI
സൗജന്യ സേവനങ്ങളൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേള
ആരോഗ്യവകുപ്പിന്റെ സ്റ്റാളായ ജനകീയ ആരോഗ്യ കേന്ദ്രത്തി ‘വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും നടക്കുന്നുണ്ട്. ഇവിടെ 15നും 59നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ രക്തത്തിലെ ഹീമഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിക്കുകയും സാധാരണ അളവിൽ കുറവുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഷുഗർ, പ്രഷർ, ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ) എന്നിവയുടെ പരിശോധനയും 30 വയസ്സിന് മുകളിൽ പ്രായമുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അവരുടെ അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.
അക്ഷയ ഇ സെന്ററിലും നിരവധി സൗജന്യ സേവനങ്ങളുണ്ട്. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കുടിക്കടം, നികുതി, റേഷൻ കാർഡിലെ തിരുത്തലുകൾ, കറണ്ട് ബില്ല് അടക്കൽ, ആധാർ കാർഡിലെ മൊബൈൽ നമ്പറുകളുടെ മാറ്റം വരുത്തൽ തുടങ്ങിയ സേവനങ്ങളെല്ലാം സൗജന്യമായാണ് ചെയ്യുന്നത്.