EDAPPAL
സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : ഷെൽട്ടർ പൊന്നാനി മേഖലയും എടപ്പാൾ റൈഹാൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ ബി ആർ സിയിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൗജന്യ നേത്രപരിശോധന,
നേത്രക്യാമ്പ് പരിശോധനയിൽ നിർണ്ണയിച്ച രോഗികൾക്ക് സൗജന്യ മരുന്നുവിതരണം (ക്യാമ്പിൽ ലഭ്യമാകുന്ന മരുന്നുകൾക്ക് മാത്രം) PMJAY, MEDISEP കാർഡ് ഉടമകൾക്ക് സൗജന്യ ശസ്ത്രക്രിയാ സൗകര്യം,
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 10,500 രൂപ ചിലവ് വരുന്ന താക്കോൽ ദ്വാര ശസ്ത്രക്രിയ 5,500 രൂപയ്ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും നേത്രദാനത്തെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിന്നു.













