CHANGARAMKULAMLocal news
സൗജന്യമായി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനവും കാളപൂട്ട് മൽസരവും നടത്തി


ചങ്ങരംകുളം: സൗജന്യമായി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനവും കാളപൂട്ട് മൽസരവും നടത്തി.കെ പി എം കാളപൂട്ട് കണ്ടത്തിൽ നടന്ന മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 80 ൽ പരം ജോഡി കാളകൾ പങ്കെടുത്തു.

കാളപൂട്ട് പ്രേമികളുടെ വാട്ട്സാപ് കൂട്ടായ്മയിൽ ജീവകാരുണ്യത്തിന്റെ ഭാഗമായി പാവപ്പെട്ട കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും ചടങ്ങില്‍ നടന്നു.മന്ത്രി കെ -ടി ജലീൽ ഉദ്ഘാടനം ചെയ്തു .വി ടി.ബൽറാം എം എൽ എ മറ്റു രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

