എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് പൊന്നാനി സൗജന്യനേത്ര പരിശോധന ക്വാമ്പ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഐ.സി.ഡി.എസ്‍ പ്രൊജക്‌ടിന്റെയും നേതൃത്വത്തിൽ പൊന്നാനി അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് ബുധനാഴ്‍ച രാവിലെ മുതൽ ഉച്ച വരെ ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിൽ വെച്ച് സൗജന്യനേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‍ പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി ക്യാമ്പ് ഉദ്‍ഘാടനം ചെയ്‌തു. ക്യാമ്പിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ രാജീവ് എസ്‍ ആർ, ബ്ലോക്ക് വനിത ശിശു വികസന ഓഫീസർ ശ്രീമതി രമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീമതി എം ജയശ്രീ, ശ്രീമതി രാധിക, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, ഘടകസ്ഥാപനങ്ങളിലെ ജീവനക്കാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ സൗജന്യനേത്ര പരിശോധന ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.