Categories: BUSINESS

സ്വർണ വില താഴേക്ക്; പവൻ 51000 ത്തിൽ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണവില ഇടിഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

അതേസമയം ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്.

admin@edappalnews.com

Recent Posts

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

8 hours ago

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…

8 hours ago

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…

9 hours ago

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പീഡനപരാതി ; പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയില്‍

കൊച്ചി : മലപ്പുറം മുന്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പീഡനപരാതി ഉന്നയിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയില്‍.…

9 hours ago

കുണ്ടുകടവ് പാലം; ജനങ്ങളെ ദുരിതത്തിലാക്കി പാലം കൊട്ടിയടക്കുന്നത് പുന:പരിശോധിക്കണം- മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി

മാറഞ്ചേരി: ചെറിയ വാഹനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കെ പാലം പണി പൂർണ്ണമായും പൂർത്തീകരിക്കും മുമ്പ് അപ്രോച്ച് റോഡ് പണിയുടെ…

10 hours ago

എടപ്പാൾ പൂക്കരത്തറ- കോലൊളമ്പ് റോഡിൽ മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു

എടപ്പാൾ: കോലളമ്പ് പൂക്കറത്തറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട സമരം റോഡിൽ…

10 hours ago