സ്വർണ്ണവില താഴോട്ട്; പവന് ഇന്ന് ₹ 560 കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയിലും വില കുറഞ്ഞു. ഇനിയും കുറയുമെന്ന സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ രണ്ട് കാര്യങ്ങള്‍ ആശങ്കയായി സംഭവിക്കുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ഡോളര്‍ കരുത്ത് കുറയുകയും ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില കുറഞ്ഞുവരികയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 73ല്‍ നിന്ന് 66 ഡോളറിലേക്ക് എത്തി. അത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. അതേസമയം, ഡോളര്‍ സൂചിക 98.11 ആയി കുറഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം 87.44 ആയി ശക്തിപ്പെട്ടു. രാജ്യാന്തര വിപണിയില്‍ 3400 ഡോളര്‍ കടന്നിരുന്ന ഔണ്‍സ് സ്വര്‍ണവില ഇന്ന് 3370ലേക്ക് ഇടിഞ്ഞു. ഇതിന്റെ ഫലം കൂടിയാണ് കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞത്.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9375 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ താഴ്ന്ന് 75000 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5990 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയുമാണ് നല്‍കേണ്ടത്. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപയായി.
വിലയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രണ്ട് സാധ്യതകളും വിപണിയില്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് നഷ്ടം കുറയ്ക്കാം.