സ്വർണ്ണവിലയിൽ ആശ്വാസം; ഇന്ന് പവന് കുറഞ്ഞത് 480 രൂപ

കേരളത്തില്‍ സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡോളര്‍ കരുത്ത് കുറഞ്ഞതും ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് കൂട്ടാന്‍ സാധിക്കാത്തതും തിരിച്ചടിക്ക് സാധ്യത നല്‍കുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്.
കേരളത്തില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞു 8000 രൂപയായി. പവന് 64000 രൂപക്കാണ് കച്ചവടം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നലെ ഇവര്‍ വാങ്ങിയിരുന്നത് 6635 രൂപയായിരുന്നു. എന്നാല്‍ ഇന്ന് 50 രൂപ കുറച്ച് 6585 രൂപയാക്കി. 22 കാരറ്റ് സ്വര്‍ണത്തിന് വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ചെലവേറിയിട്ടുണ്ട്. ഈ രണ്ട് സ്വര്‍ണവും തമ്മില്‍ ഒരു പവന് 10000 രൂപയുടെ മാറ്റമുണ്ട്. ആഭരണം മാത്രമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 18 കാരറ്റ് മതിയാകും.
വില കുറയുന്ന വേളയില്‍ തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ അഡ്വന്‍സ് ബുക്കിങ് ചെയ്യാം. ആഭരണം മാത്രമായി ഉപയോഗിക്കാനാണെങ്കില്‍ 18 കാരറ്റ് വാങ്ങാം. ആഭരണമായും ആവശ്യം വരുമ്പോള്‍ പണയം വയ്ക്കാനും ആലോചിക്കുന്നെങ്കില്‍ 22 കാരറ്റ് ആഭരണങ്ങളാണ് നല്ലത്. നിക്ഷേപം മാത്രമാണ് ഉദ്ദേശമെങ്കില്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങാം.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2904 ഡോളറായി വില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക 104ലേക്ക് ഇടിയുകയും ചെയ്തു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 87.17 ആയി താഴ്ന്നു
