KUTTIPPURAM

സ്വീകരണവും അനുമോദനയോഗവും സംഘടിപ്പിച്ചു

കുറ്റിപ്പുറം | ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള എൽ എസ് ഡബ്ലിയു എ കെ കുറ്റിപ്പുറം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല നേതാക്കൾക്കുള്ള സ്വീകരണവും എസ് എസ് എൽ സി , പ്ലസ്ടു വിജയികളെ അനുമോദിക്കലും പെരുന്നാൾ കിറ്റ് വിതരണവും കുറ്റിപ്പുറം റിറ്റ്സി ഹോട്ടലിൽ സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് സൈഫുദ്ദീൻ പാടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഹുസൈൻ കവിത, മുൻ ജില്ല സെക്രട്ടറി സാലി സംഗീത് , സംസ്ഥാന കൗൺസിലർ നവാസ് കുഞ്ഞാക്ക , ജില്ല പ്രസിഡൻ് സലീം വളാഞ്ചേരി , സെക്രട്ടറി ആബിദ് സംഗീത് , ട്രഷറർ നൗഷാദ് അത്തിപ്പറ്റ, ജില്ല ഭാരവാഹികളായ സി എ ബാവ ഇരിമ്പിളിയം, എ പി കെ ശരീഫ് ആലത്തിയൂർ, ആബിദ് മാറഞ്ചേരി,ഷംസുദ്ദീൻ കൊളത്തൂർ, ബഷീർ സിംബിൾ, റിയാസ് കൂട്ടായി, സജിമോൻ വട്ടംകുളം, റഫീഖ് പൊന്നാനി, മുഹമ്മദലി വട്ടപറമ്പ് എന്നിവർ സംബന്ധിച്ചു. മേഖല സെക്രട്ടറി സി വി സജിത സ്വാഗതവും ട്രഷറർ പി കെ അനിത നന്ദിയും പറഞ്ഞു.
എൽ എസ് ഡബ്ലിയു എ കെ കുറ്റിപ്പുറം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ, അനുമോദന യോഗം അബ്ദുറഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button