EDAPPAL

സ്വീകരണം നൽകി.

എടപ്പാൾ : മാർച്ച് 26 മുതൽ 30 വരെ മലപ്പുറം ജില്ലയിലെ തീരൂരിൽ വെച്ച് നടക്കുന്ന കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ പൊതു സമ്മേളന വേദിയിൽ ഉയർത്താനുള്ള പതാക ജാഥാ പ്രയാണത്തിന് എടപ്പാൾ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ സ്വീകരണം നൽകി. തൃശൂരിൽ നിന്നാണ് ജാഥ ആരംഭിച്ചത്.

എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ സി ഒ എ മലപ്പുറം ജില്ലാ സെക്രട്ടറി പ്രവീൺകുമാർ അധ്യക്ഷനായ ചടങ്ങിൽ എടപ്പാൾ മേഖലാ സെക്രട്ടറി വിജു കുമാർ സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന ചടങ്ങിൽ ജാഥ ക്യാപ്റ്റൻ നിസാർ കോയ പറമ്പിലിനെ എടപ്പാൾ മേഖല കമ്മിറ്റിക്കു വേണ്ടി, മേഖലാ പ്രസിഡണ്ട് വിനോദ് കെ എസ് ഹാരാർപ്പണം നടത്തി. സിപിഎം ഏരിയ കമ്മിറ്റിയംഗം എസ് സുജിത്ത്, കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി ഇപി രാജീവ്, ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് ടി പി സുജീഷ്, സി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം രാജ്മോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ. രാജൻ, പി പി സുരേഷ് കുമാർ, രജനീഷ് തുടങ്ങി സംഘടനയിലെയും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും പതാകജാഥയ്ക്കും തുടർ ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.,
തൃശൂരിൽ നിന്നാരംഭിച്ച പതാക ജാഥയും കണ്ണൂരിൽ നിന്നാരംഭിച്ച കൊടി മര ജാഥയും തിരൂർ സ്റ്റേഡിയം ഗൗണ്ടിൽ സംഗമിച്ചു. തുടർന്ന് സ്വാഗത സംഘം കൺവീനർ അബൂബകർ സിദ്ധിക്ക് പതാകയുയർത്തി , നൂറുകണക്കിന് പ്രവർത്തകൾ പതാക ജാഥയെ അനുഗമിച്ചിരുന്നു. നാളെ വൈകിട്ട് നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും വിവിധ ജില്ലകളിലെ പ്രവർത്തകരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button