MALAPPURAM
സ്വിഫ്റ്റ് ബസിൽ കുത്തേറ്റ സംഭവം: യുവതി അപകടനില തരണം ചെയ്തു, യുവാവ് അത്യാസന്ന നിലയിൽ തുടരുന്നു


സീതയും സനിലും സുഹൃത്തുക്കളാണ്. കോയമ്പത്തൂരില്‍ ഇവർ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ സനിൽ സീതയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. സീത മറ്റൊരാളുമായി സംസാരിക്കുന്നുവെന്ന് പറഞ്ഞ് സനിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് സീതയുടെ മൊഴി.കഴിഞ്ഞ ദിവസം യാത്ര പുറപ്പെടും മുൻപ് ആലുവയിൽ ഇരുവരും കണ്ടിരുന്നു. സനിൽ കാണാതെയാണ് സീത യാത്ര പുറപ്പെട്ടത്. എന്നാൽ എടപ്പാളിൽ നിന്ന് സീത യാത്ര ചെയ്യുന്ന ബസിൽ കയറിയ സനിൽ വാക്കുതർക്കത്തിന് ശേഷം ബാഗിൽ കരുതിയ കത്തി ഉപയോഗിച്ച് സീതയെ കുത്തുകയായിരുന്നു. പിന്നീട് ബസിനകത്ത് പുറകിലേക്ക് പോയ സനിൽ സ്വയം കഴുത്തറുത്തു. സനിലിനെതിരെ തിരൂരങ്ങാടി പൊലീസ് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്
